പ്ലേ സ്റ്റോര്‍ വഴിയും ആപ് സ്റ്റോര്‍ വഴിയും ടോടോക്ക് ലഭിക്കുന്നില്ലെങ്കിലും നിലവില്‍ ആപ് ഇന്സ്റ്റാല് ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോഴും തടസങ്ങളിലാതെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. തങ്ങളുടെ സേവനങ്ങള്‍ ഇനി ടോടോക്ക് വഴി മാത്രമായിരിക്കും ലഭ്യമാവുകയെന്ന് ബോട്ടിം നേരത്തെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. മികച്ച വോയിസ്, വീഡിയോ ക്ലാരിറ്റിയോടെയുള്ള കോള്‍ സംവിധാനങ്ങള്‍ വളരെ വേഗത്തിലാണ് ടോടോക്കിന് പ്രവാസികള്‍ക്ക് പ്രിയങ്കരമാക്കിയത്.