ദുബായില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ക്കായി സൗജന്യ സമ്മാനമൊരുക്കി അധികൃതര്‍. സന്ദര്‍ശകര്‍ക്ക് ഏറെ ഉപകരിക്കുന്ന സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡാണ് അനുവദിക്കുക. ഒരു മാസത്തെ സമയ പരിധിയുള്ള ഡു സിം കാര്‍ഡായിരിക്കും സൗജന്യമായി വിതരണം ചെയ്യുക. ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജിസിസി പൗരന്മാര് എന്നിവര്‍ക്കും ഇതു ലഭിക്കും. സഞ്ചാരികളെ സന്തുഷ്ടരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.