ഒമാനിലെ 655 ഓളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജര്‍മാരെ നിയമിക്കുക. ഹയര്‍ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ സമാന യോഗ്യതകള്‍ ഉള്ളവര്‍ക്കായിരിക്കും നിയമനം. തൊഴില്‍ മന്ത്രാലയവും, ഒമാന്‍ സൊസൈറ്റി ഫോര്‍ ഓയില്‍ സര്‍വീസസ് ചേര്‍ന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു.