ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കി. ലോകമെങ്ങുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്.