വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നാമനിര്‍ദേശം സമര്‍പ്പിക്കലാണ് ആദ്യഘട്ടം. അപേക്ഷ പരിശോധിച്ച് യോഗ്യതയുള്ളവര്‍ക്ക് രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സൗകര്യം നല്‍കും. അപേക്ഷകര്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പരിചയമുള്ളവരോ നിലവില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ മുഖ്യഓഹരി പങ്കാളിയോ ഉയര്‍ന്ന തസ്തികയിലുള്ളവരോ ആകണം. മികച്ച ബിസിനസ് ആശയവുമുണ്ടാകണം.