ആരോഗ്യ വകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകളില്‍ നിന്നായിരിക്കും കാല് ലക്ഷം പ്രവാസികളെ പിരിച്ചുവിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇങ്ങനെ പൊതുമേഖലയില്‍ നിന്ന് 4,640 സ്വദേശികളെ പിരിച്ചുവിടുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 6000 കുവൈത്തികളാണ് നിലവില്‍ തൊഴിലിനായി സിവില്‍ സര്‍വീസ് വകുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ഉടന്‍ തന്നെ നിയമനം നല്‍കും. 1500 പേര്‍ക്ക് ബാങ്കിങ് മേഖലയിലും നിയമനം ഉറപ്പാക്കും.