രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് ട്രാഫിക് സിഗ്നലുകളില്‍ ഗ്രീന്‍ ഫ്ളാഷ് സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങിയത്. പച്ചയില്‍ നിന്ന് ചുവപ്പിലേക്ക് മാറുകയാണെന്ന് സൂചിപ്പിക്കാന്‍ മൂന്ന് തവണ പച്ച വെളിച്ചം മിന്നുന്ന സംവിധാനമാണിത്. 137 ട്രാഫിക് സിഗ്നലുകള്‍ ഈ വിധത്തില്‍ പരിഷ്കരിച്ചു കഴിഞ്ഞു.