കുടിയേറ്റ ഇതര വിസയ്ക്കുള്ള അപേക്ഷയ്ക്കും നടപടി ക്രമങ്ങള്ക്കുമുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ നിരവധി അപേക്ഷകളാണ് ഇതിനോടകം തള്ളിയത്. എച്ച് വണ്‍ ബി വിസയ്ക്കുള്ള പ്രാഥമിക രജിസ്ട്രേഷന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാര്‍ച്ച് 20ന് അവസാനിപ്പിക്കും. അതേസമയം അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ സ്വീകരിക്കും. പുതിയ നിയമപ്രകാരം വിസ പ്രോസസിംഗ് സമയം കൂടുതല്‍ ആണെന്ന് മാത്രമല്ല, ചെലവും കൂടുതലാണ്.