മലിനീകരണം വഴി മുടി വളരുന്നതിനുള്ള പ്രോട്ടീനുകള്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. നഗരങ്ങളിലും വ്യവസായ മേഖലകളിലും താമസിക്കുന്നവരിലാണ് ഇത്തരത്തില്‍ കൂടുതലായി മുടി കൊഴിയുന്നതിനുള്ള സാധ്യത. മുടികൊഴിച്ചിലും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന ആദ്യത്തെ പഠനമാണിത്. മാഡ്രിഡില്‍ നടന്ന 28-ാമത് യൂറോപ്യന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച പഠനം അവതരിപ്പിച്ചത്.