ഹജ്ജ് ഉംറ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവിയില്‍ ആറ് മാസത്തേക്ക് ഇളവനുവദിച്ചു. തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ഫീസ് ഈടാക്കുന്നത് ആറ് മാസത്തേക്ക് നീട്ടിവെക്കുകയും ചെയ്തു. കൂടാതെ ഒരു വര്‍ഷത്തെ കാലാവധിയില്‍ ഇഖാമ ഫീസ് തവണകളായി അടക്കുന്നതിന് സൗകര്യമൊരുക്കും.