ഗള്‍ഫ് മേലഖയില്‍ നിന്നുള്ള ആവശ്യകത കൂടി കണക്കിലെടുത്താണ് ഹലാല്‍ ചിട്ടിക്ക് രൂപം നല്‍കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. നിലവിലുള്ള കെ.എസ്.എഫ്.ഇ ചിട്ടിയില്‍ നിന്ന് തികച്ചും വേറിട്ട ഘടനയായിരിക്കും ഹലാല്‍ ചിട്ടിയുടേതെന്ന് ധനമന്ത്രി വ്യക്തമാക്കി. ചുരുങ്ങിയ തുക സേവന നിരക്ക് മാത്രം ഈടാക്കിയാകും ഹലാല്‍ ചിട്ടിയുടെ നടത്തിപ്പ്.