റാബിഖിലെ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി റെയില്‍വേ സ്റ്റേഷന് മുതല്‍ മദീന വരെയാണ് മണിക്കൂറില്‍ 300 കി.മീ വേഗം. ഇതോടെ മക്ക-മദീന യാത്ര സമയം ഏകദേശം 2.45 മണിക്കൂറായി കുറയും. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റേഷനില്‍ നിന്നും മദീനയിലേക്കുള്ള യാത്ര സമയം 2 മണിക്കൂറാകും.