ദൗത്യ നിര്‍വഹണത്തിനിടെ വൈറസ് ബാധിച്ചും കൊറോണ രോഗികളെ പരിചരിക്കുന്നതിനിടയിലും ജീവത്യാഗം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 2 ആരോഗ്യ രക്തസാക്ഷിദിനമായി (യൗമു ശഹീദു സ്സ്വിഹ്ഹ) ആചരിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവരോടുള്ള ആദരവും കുടുംബത്തോടുള്ള സ്നേഹവും പ്രകടപ്പിക്കുന്നതിന്റെ ഭാഗമായുള്ള അംഗീകാരമാണിത്.