സൗദി അറേബ്യ കനത്ത ചൂടിലേക്ക് പ്രവേശിച്ചതോടെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിലായി. സെപ്തംബര്‍ വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരണ്ട കാലാവസ്ഥയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളില്‍. നാല്പത്തി അഞ്ച് ഡിഗ്രി പിന്നിട്ടു ചിലഭാഗങ്ങളില്‍ താപനില. ഏറ്റവും കുറഞ്ഞ താപ നില മുപ്പത് ഡിഗ്രി സെല്‍ഷ്യസാണ്.