പാര്‍ക്കുകളിലെ നിയമലംഘനങ്ങള്‍ക്ക് 200 റിയാലിന് മുകളില്‍ വരെ പിഴയായി നല്‍കേണ്ടിവരും. പാര്‍ക്കുകളിലും ബീച്ചുകളിലും ബാര്‍ബിക്യു അനുവദനീയമല്ല. ഇത് ലംഘിക്കുന്നവര്‍ക്ക് നൂറ് റിയാല്‍ പിഴ ചുമത്തും. നിര്‍ദേശിച്ച സ്ഥലത്ത് അല്ലാതെ മാലിന്യം തള്ളുന്നവരില്‍നിന്ന് നൂറ് റിയാലും പിഴയായി ഈടാക്കും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്ക് 20 റിയാലാണ് പിഴയെന്നും നഗരസഭ വക്താവ് പറഞ്ഞു.