അനധികൃത മാര്‍ഗങ്ങളിലൂടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ പിടികൂടാന്‍ ഒമാന്‍ ഭരണകൂടം നിരീക്ഷണം കര്‍ശനമാക്കി. കുഴല്‍പണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രാജ്യത്തുനിന്ന് വന്‍തോതില്‍ പണമയക്കപ്പെടുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിന് തടയിടുന്നതിനായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സഹായത്തോടെ മാനപവര്‍ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്കി.