സംസ്ഥാനത്ത് കൊറോണ പരിശോധനക്ക് വിധേയരാവുന്നവര്‍ക്കും, ഫലം ലഭിക്കുന്നത് വരെ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടവര്‍ക്കും, മെഡിക്കല്‍ ലീവ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന ധനസഹായം വര്‍ദ്ധിപ്പിച്ചു. നിലവില്‍ 300 ഡോളറാണ് ഇവര്‍ക്ക് ധനസഹായമായി നല്‍കുന്നത്. ഇത് 450 ഡോളറാക്കി ഉയര്‍ത്തുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് അറിയിച്ചു.