സ്ഥിര നിയമനത്തിന് പകരം കരാര്‍ വ്യവസ്ഥയിലാകും നിയമനം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെന്റ്.
യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കുറഞ്ഞ യോഗ്യത ബി.എസ്.സി നഴ്സിങായി നിശ്ചയിച്ചതും, ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും മൂലം നിരവധി നഴ്സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായി. നഴ്സിങില്‍ ഡിപ്ലോമ നേടിയ നഴ്സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്ലര് ഡിഗ്രിയാക്കി നിശ്ചയിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.