2030ഓടെ സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം 100 കോടിയാക്കുക എന്നതാണ് ലക്ഷ്യം. അതിനാവശ്യമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ടൂറിസം വ്യവസായത്തെ ഒരു വലിയ നിക്ഷേപക മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം.