സെപ്തംബര്‍ 10നാണ് പുതിയ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് എന്നിവ ആപ്പിള്‍ പുറത്തിറക്കിയത്. ആദ്യ ഘട്ടത്തില്‍ തന്ന ഇവ ദുബായിലെ വിപണിയിലെത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ വില്‍പ്പന തുടങ്ങിയപ്പോള്‍ ദുബായില്‍ താമസിക്കുന്ന മലയാളിയായ സുലൈമാനാണ് ദുബായിലെ ആദ്യ ഐ ഫോണ്‍ 11 പ്രോ മാക്സിന്റെ ഉടമയായതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.