പുതിയ ഏഴ് സര്‍വിസുകള്‍ കൂടി ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റി. അഞ്ച് അന്താരാഷ്ട്ര സര്‍വിസുകളും രണ്ട് ആഭ്യന്തര സര്‍വിസുകളുമാണ് പുതിയ ടെര്‍മിനലിലേക്ക് മാറ്റിയത് എന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതോടെ പുതിയ ടെര്‍മിനലില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വിസുകളുടെ എണ്ണം 42 ആയി.