വിദേശ രാജ്യങ്ങളില്‍ മരിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ മറ്റു സഹായം ലഭ്യമാകാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന മരിച്ച പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും.