22 ദിവസങ്ങളായിരിക്കും റോഡുകള്‍ ഭാഗികമായി അടച്ചിടുക. അല്‍ ഖുലായ, അല്‍ മജറ എന്നീ റോഡുകള്‍ക്കിടയിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി റോഡാണ് ഈ മാസം 22 മുതല്‍ അടയ്ക്കുക. ജൂലൈ 11 വരെയാണ് റോഡുകള്‍ അടച്ചിടുക. രണ്ട് ഘട്ടങ്ങളായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു.