കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്നും സ്കൂളുകളിലേക്കാണ് ഇവരെ മാറ്റുന്നത്. 15 സ്കൂളുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവിടം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു.
മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഡോക്ടറുടെ സേവനം, സൗകര്യങ്ങളുള്ള ക്വാര്‍േട്ടഴ്സ്, നല്ല കാന്റീന് സൗകര്യം, വൃത്തിയുള്ള ശുചിമുറികള്‍ എന്നിവ ഉണ്ടാകണം. നഗരസഭയുടെ പുതിയ നിര്‍ദേശപ്രകാരം അഞ്ഞൂറും അതിന് മുകളിലും ആളുകള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ റെസിഡന്റ് ഫിസിഷ്യനെ നിയമിക്കുകയും മെഡിക്കല്‍ ക്ലിനിക്ക് ഉണ്ടായിരിക്കുകയും വേണം. ക്യാമ്പിലെ താമസക്കാരുടെ എണ്ണം നൂറിനും അഞ്ഞൂറിനും മുകളിലാണെങ്കില്‍ യോഗ്യതയുള്ള നഴ്സുമാരുടെ ചുമതലയിലുള്ള ഫസ്റ്റ് എയ്ഡ് സെന്റര്‍ ഉണ്ടാകണം.