പുതിയ മാറ്റമനുസരിച്ച് കരാര്‍ കാലാവധിക്ക് ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴില്‍ മാറാനും സ്പോണ്‍സര്‍ഷിപ്പ് മാറാനും തൊഴിലാളിക്ക് അനുവാദമുണ്ടായിരിക്കും. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ തൊഴില്‍ മാറാന്‍ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കില്‍, 90 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടിസ് നല്‍കണം.