വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക അവധിക്കു തൊഴിലാളിക്ക് അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി. എന്നാല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്ന തൊഴിലാളിക്ക് വര്‍ഷത്തില്‍ 30 ദിവസത്തില്‍ കുറയാത്ത വാര്‍ഷികാവധിക്കു അവകാശമുണ്ടെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു. വേതനത്തോട് കൂടിയ വാര്ഷികാവധിയാണ് തൊഴിലാളിക്ക് നല്‍കേണ്ടത്.