സൗദിയില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിറകെ, കൂടുതല്‍ മേഖലകളില്‍ ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ അഞ്ചില്‍ കവിയാത്ത ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ലെവിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.