വിദേശ ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് ആവശ്യം. റിയാദില്‍ നടക്കുന്ന ത്രിദിന സാമ്പത്തിക ഫോറത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. രാജ്യത്തെ ഇടത്തരം ചെറുകിട സ്ഥാപനങ്ങളെ ലെവി ഏത് തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.