അമേരിക്കയില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നാല് ഇന്ത്യക്കാര്‍ വിജയിച്ചു. വിര്‍ജീനിയ സെനറ്റിലേക്ക് ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക് സുഹാസ് സുബ്രഹ്മണ്യം എന്നിവരും കാലിഫോര്‍ണിയ സെനറ്റിലേക്ക് മനോ രാജു, വടക്കന്‍ കരോളിനയില്‍ സിറ്റി കൗണ്‍സിലിലേക്ക് ഡിമ്പിള്‍ അജ്മേറ എന്നിവരുമാണ് വിജയിച്ചത്.