ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
മസ്കത്ത് ഗവര്‍ണറേറ്റിനുള്ളിലെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഗ്രോസറി ഷോപ്പിങ് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മസ്കത്ത് ഗവര്‍ണറേറ്റിലേക്കുള്ള എല്ലാ എന്‍ട്രി, എക്സിറ്റ് പോയിന്റുകളും അടക്കും. 12 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.