നാട്ടിലേക്ക് മടങ്ങാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം രാമപുരം സ്വദേശി വിനോജ് (49)നെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 16 വര്‍ഷം മസ്കത്തില് ജോലി ചെയ്തിരുന്ന വിനോജ് രണ്ട് വര്‍ഷം മുന്‍പാണ് യുഎഇയിലെത്തിയത്.