21 വയസ്സിന് മുകളില്‍ പ്രായമുള്ള സൗദി സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ഇല്ലാതെ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷ സമര്‍പ്പിക്കുന്ന സൗദി സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് നല്‍കുമെന്ന് ഔദ്യോഗിക ഗസറ്റ് വിഞ്ജാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.