38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 2020 ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്. ഫെസ്റ്റിവലിന് തുടക്കം കുറച്ചുകൊണ്ട് 12 മണിക്കൂര്‍ വ്യാപാര മേളയാണ് ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണം. ആറ് മാളുകളിലായി 25 മുതല്‍ 90 ശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഡിസംബര്‍ 26ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ഈ വ്യാപാരോത്സവം.