1910 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ സജ്ജമാക്കിയത്. പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. പരിശീലന പറക്കലില്‍ 2 എത്തിഹാദ് വിമാനങ്ങളും 800 വൊളന്റിയര്‍മാരും പങ്കെടുത്തു. ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പരിശീലന പരിപാടി നടത്തിയത്.