കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്കുന്ന ഫെഡറല്‍ ഉത്തരവ് പുറത്തുവന്നു. കനേഡിയന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ എന്നപേരില്‍ ഫെഡറല്‍ സര്‍ക്കാര്‍ സൈനിക വൃത്തങ്ങള്‍ക്ക് നല്കിയ രേഖ വിവരാവകാശ നിയമപ്രകാരം കനേഡിയന്‍ പ്രസാണ് പുറത്തുകൊണ്ടുവന്നത്.