പ്രവാസി തൊഴിലാളികള്‍ക്കു മിനിമം വേതനം നല്‍കാനുള്ള കരട് നിയമത്തിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഓത്മാന്‍ ഫഖ്റു പറഞ്ഞു. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ തൊഴില്‍മാറ്റത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ മന്ത്രിസഭ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.