മണിക്കൂറില്‍ 46 ഫ്ലൈറ്റുകളെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേയാണ് 2019 നവംബര്‍ 1 മുതല്‍ 2020 മാര്‍ച്ച് 28 വരെ അടച്ചിടുന്നത്. രാവിലെ 9 നും വൈകിട്ട് 5.30 നും ഇടയില്‍ കൊമേഴ്യല്‍ ഫ്ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അതിനാല്‍, വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സെക്കന്‍ഡറി റണ്‍വേയിലേക്ക് മാറ്റും, ഇവിടെ മണിക്കൂറില്‍ 36 വിമാനങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ.