പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെ വിലയിരുത്താന്‍ യു.എ.ഇ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘യു.എ.ഇ മിസ്റ്ററി ഷോപ്പര്‍’ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് പ്രവാസികള്‍ക്കും അവരുടെ അഭിപ്രായം പങ്കുവെക്കാം. അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.