പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഒന്നുകില്‍ മന്ത്രാലയത്തിന്റെ ഓഫിസുകളില്‍ നേരിട്ടെത്താം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 പ്രകാരം വ്യക്തി താമസിക്കുന്ന വിലാസം, ലാന്ഡ്ഫോണ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വദേശത്തെ സ്ഥിരമേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.