വിദേശികള്‍ ജോലി ചെയ്തിരുന്ന വിവിധ തസ്തികകളിലായി 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്. ജനിറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്നീഷ്യന് തസ്തികകളില്‍ വിദേശ തൊഴിലാളികള്‍ക്ക് പകരമായാണ് ഇവരെ നിയമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തൊഴില്‍- സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, ‘തംകീന്‍’ തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും സഹകരിച്ചാണ് എല്‍.എം.ആര്.എ പ്രവര്‍ത്തിക്കുന്നത്. ബിരുദം നേടിയവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി ആവിഷ്കരിച്ചത് വഴി ഗവണ്മെന്റ് സെക്ടറുകളിലും സ്വകാര്യ മേഖലയിലും സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്.