ടെലികോം, ഐ.ടി മേഖലയിലെ 14,000 തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങള്‍ സംയുക്ത നീക്കമാരംഭിച്ചത്. നാല് ഘട്ടങ്ങളിയാണ് പദ്ധതി നടപ്പിലാക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്കാവശ്യമായ പരിശീലന പദ്ധതികള്‍ സാങ്കേതികവിദ്യാ മന്ത്രാലയം നടപ്പിലാക്കും.
ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വന്‍കിട കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇതിനായി ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും.