കര്‍ഫ്യൂ സമയം കഴിഞ്ഞാലും പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് ആരോഗ്യമന്ത്രലായം ആവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഴുവന്‍ സമയ കര്‍ഫ്യു നടപ്പാക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു. വൈകീട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പകല്‍ സമയങ്ങളില്‍ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ്. റോഡുകളില്‍ തിരക്കും കുറവല്ല.