ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ വിഭജനം ഔദ്യോഗികമായി പൂര്‍ത്തിയായി രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പാണ് പുതിയ ഭൂപടം പുറത്തിറക്കിയത്.