എജ്യുക്കേഷന്‍ പാട്ണര്‍ഷിപ്പ് സ്കൂള്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തുടക്കത്തില്‍ അബുദാബിയിലും അല്‍ഐനിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12 സ്കൂളുകളിലാണ് നടപ്പാക്കുക. സ്വദേശികള്‍ക്കു പ്രവേശനമുള്ള സ്കൂളില്‍ ഫീസില്ല. ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവും ശേഷിയും അനുസരിച്ച് വ്യത്യസ്ത പാഠ്യപദ്ധതിയായിരിക്കും നല്‍കുക. സ്വകാര്യവിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം മെപ്പെടുത്തും.