വ്യക്തിയെ പ്രവാസി (എന്‍ആര്‍ഐ) ആയി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ കാലം തങ്ങിയാല്‍ എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരുമെന്നും ബജറ്റ് തീരുമാനം.