2020 ജനുവരി ഒന്നു മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്. അന്നുമുതല്‍ തന്നെ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരും. രാത്രി 11 മണി മുതല്‍ രാവിലെ ആറു മണി വരെയുള്ള ജോലി സമയമാണ് രാത്രി ഷിഫ്റ്റായി കണക്കാക്കുന്നത്. ഈ സമയം ജോലി ചെയ്യുന്നവര്‍ക്ക്ഗതാഗത സൗകര്യം ലഭ്യമല്ലെങ്കില്‍ അതിന് തൊഴിലുടമ ഗതാഗത അലവന്‍സ് നല്‍കുകയോ പകരം ഗതാഗത സംവിധാനം ഒരുക്കുകയോ വേണം. ഇതിനുപുറമെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാക്കണം.