രാജ്യത്ത് 12,000 ത്തോളം (11,900) സ്ഥാപനങ്ങളിലായി 1,15,000 ത്തോളം വിദേശികളും, 15,000 ത്തോളം സ്വദേശികളും മഞ്ഞ വിഭാഗത്തില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 12,500 ഓളം (12,481) സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തിലും പ്രവര്‍ത്തിച്ച് വരുന്നു. അടുത്ത ജനുവരി 26 മുതല്‍ മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തില്‍ ലയിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അറിയിച്ചിരുന്നു. അതിന് മുമ്പായി മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയമിച്ച് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറണമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.