പഴയ വിമാനത്താവളത്തിലെ (ഏരിയ 45) തിഹാമ, അല്‍ മന്‍സൂര്‍ സ്ട്രീറ്റുകളുടെ നവീകരണം പൂര്‍ത്തിയായി. ഡി റിങ് റോഡിനേയും പഴയ വിമാനത്താവള റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന സ്ട്രീറ്റുകളാണിവ. ഇതോടെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും.രണ്ട് സ്ട്രീറ്റുകളിലുമായി ഏകദേശം 1.4 കിലോമീറ്റര്‍ റോഡ് നവീകരിച്ചു.