സൗദി അറേബ്യന്‍ മോണിറ്ററിംഗ് ഏജന്‍സി(സാമ)യാണ് ഒറ്റ റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ച് പകരം നാണയങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് പദ്ധതികളാവിഷ്കരിച്ചത്. 700 ദശലക്ഷം റിയാലിന്റെ നാണയങ്ങള്‍ വിപണിയില്‍ എത്തിക്കും. വിപണിയിലുള്ള മൊത്തം കറന്‍സിയുടെ നാലിലൊന്ന് വരുമിത്. പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങളുടെ ഉപയോഗം ദീര്‍ഘ കാലം നിലനില്‍ക്കുമെന്നതാണ് നോട്ടുകള്‍ പിന്‍വലിച്ച് നാണയങ്ങള്‍ ഇറക്കുന്നതിന് കാരണമെന്ന് സാമാ കിഴക്കന്‍ പ്രവിശ്യാ ഡയറക്ടര്‍ മുഹമ്മദ് അല്‍ നഈം വ്യക്തമാക്കി.