സൗദിയില്‍ അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനു വേഗ പരിധിയില്‍ ഇളവ്. അപകടങ്ങളില്‍ പരുക്കേറ്റോ മറ്റോ അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വേഗ പരിധി മറികടന്നാലും പിഴ ഈടാക്കില്ലെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.